ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഇനി വേണ്ട!ക്ഷേത്രോപദേശക സമിതികളില്‍ അംഗമാകണമെങ്കില്‍ ഇനി പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് വേണം; തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Spread the love

തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇനി ക്ഷേത്ര ഉപദേശക സമിതികളില്‍ നിന്ന് പുറത്താകും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉപദേശസമിതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഇനിമുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പോലീസ് സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തിവേണം കമ്മിറ്റിക്ക് അംഗീകാരം തേടേണ്ടത്.

ഉപദേശകസമിതി അംഗമായശേഷമാണ് പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ക്ഷേത്ര ഉപദേശകസമിതികളുടെ വീഴ്ചകള്‍ ഹൈക്കോടതി പതിവായി ചോദ്യംചെയ്യുന്നതുകൂടി പരിഗണിച്ചാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രങ്ങളില്‍ ഏകവര്‍ണക്കൊടി പാടില്ല, രാഷ്ട്രീയ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളും ഉപദേശകസമിതികള്‍ പാലിക്കുന്നില്ല. ഇതോടെയാണ് ഏതാനും സമിതികള്‍ക്കെതിരേ അടുത്തിടെ നടപടി വന്നത്.

13 അംഗസമിതിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ 100 രൂപ ഫീസ് ഒടുക്കി അംഗത്വമെടുത്തവര്‍ക്കാണ് പ്രവേശനം. സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ അംഗങ്ങളെ നിശ്ചയിക്കും. അംഗത്വമെടുക്കുമ്പോഴോ യോഗത്തിനെത്തുമ്പോഴോ കേസുണ്ടോ പ്രതിയാണോ എന്നൊന്നും നോക്കാറില്ല.