കോട്ടയം പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തിയ യുവാക്കള്‍ക്ക് വഴിതെറ്റി ;മലയില്‍ കുടുങ്ങിയ ഈരാറ്റുപേട്ട സ്വദേശികളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മല കാണാനെത്തിയ യുവാക്കള്‍ വഴിതെറ്റുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരെയാണ് രക്ഷിച്ചത്.

പൂഞ്ഞാറിലെ തെക്കേക്കര പഞ്ചായത്തിലാണ് മുതുകോരമല. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവര്‍ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ശക്തമായ മഴയുള്ളപ്പോള്‍ മലമുകളില്‍ ഉയരുന്ന കോടമഞ്ഞ് വഴിതെറ്റുന്നതിന് കാരണമാകാറുണ്ട്. ഇങ്ങനെയാണ് യുവാക്കള്‍ വഴി തെറ്റിയത്.