video
play-sharp-fill

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നു മുതൽ ഭക്തർക്ക് പ്രവേശനം ; പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല : നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നു മുതൽ ഭക്തർക്ക് പ്രവേശനം ; പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല : നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ആഗസ്റ്റ് 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന് ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. ഒരേ സമയം അഞ്ച് പേർ എന്ന നിലയിൽ ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വയസിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുമുള്ളവരെയും ഇപ്പോൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 6 മണിക്ക് മുൻപും വൈകന്നേരം 6.30 മുതൽ 7 മണിവരെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല.

ക്ഷേത്ര ദർശനത്തിന് എത്തുന്ന എല്ലാപേരും മാസ്‌ക് ധരിക്കണം. ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും. ദർശന സമയത്തും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കമ്പോഴും ഓരോരുത്തരും പരസ്പരം 6 അടി അകലം പാലിക്കണം. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങളുടെയും പേരും മേൽവിലാസവും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും.ഭക്തർക്ക് വഴിപാടുകൾ നടത്താം.

ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നതല്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകൾ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തിൽ ഭക്തരെ കുളിക്കാനോ കൈകാലുകൾ കഴുകുന്നതിനോ അനുവദിക്കില്ല. ദർശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തർ പുറത്തിറങ്ങി അടുത്തയാളിന് ദർശനത്തിന് വേണ്ട സൗകര്യം ഒരുക്കണം.

ഗർഭിണികളായ സ്ത്രീകൾ, മറ്റ് തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് ക്ഷേത്ര ദർശനം അനുവദിക്കുന്നതല്ല.

എന്നാൽ ചിങ്ങ മാസത്തിൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളിൽ അന്നദാനം, ബലിതർപ്പണം എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.