video
play-sharp-fill

വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണം ; ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും വിരമിച്ച തൊഴിലാളികൾ കമ്പനി പടിക്കൽ കൂട്ടധർണ നടത്തി

വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണം ; ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും വിരമിച്ച തൊഴിലാളികൾ കമ്പനി പടിക്കൽ കൂട്ടധർണ നടത്തി

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും2018 മെയ് മാസം മുതൽ വിരമിച്ചവരുടെ ഗ്രറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് മുതലായവ ലഭിക്കുന്നതിനായി 43 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കമ്പനി പടിക്കൽ ധർണ നടത്തി.എംപ്ലോയിസ് ഫോറം പ്രസിഡന്റ് ജോൺ പി ചെറിയാൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം കുര്യൻ ജോയ് ധർണ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രസംഗം നടത്തിയ ഡോ എൻ.ജയരാജ് സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായി പ്രയത്‌നിക്കും എന്നും, കമ്പനി വക കാക്കനാട്ടും, വൈക്കത്തിനടുത്ത് ചെമ്പിലുമുള്ള വസ്തുക്കൾ വിറ്റ് കമ്പനിയുടെ ബാദ്ധ്യതകളും, വിരമിച്ചവരുടെ ആനുകൂല്യങ്ങളും കൊടുത്തു തീർക്കുവാൻ കമ്പനി മാനേജ്‌മെന്റ് തയ്യാറാകണമെന്നും ആവശ്യപ്പട്ടു. സമാപന സമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നിർവ്വഹിച്ചു. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, അതുപോലെ തന്നെ കമ്പനി നിലനിർത്തുന്നതിനും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും, സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ അവസ്ഥ വളരെ ഗുരുതരമാണന്നും, ആയത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും, ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അസ്സീസ് ബഡായിൽ, അഡ്വ.വി.ബി ബിനു, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ബി ശശികുമാർ, സി.എൻ. സത്യനേശൻ, ശ്രീ.എസ്.രാജീവ് കെ.രമേശ്. സനിൽ തമ്പി,പി എം ജോയ്, കൃഷ്ണൻകുട്ടി സി.എസ്.എന്നിവർ പങ്കെടുത്തു