‘രാഹുലിനോട് അവന്തികയ്ക്ക് ക്രഷായിരുന്നു; ജോലി തെറിപ്പിക്കുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞ് പലരില്‍ നിന്നും അവള്‍ പണം വാങ്ങി’; ട്രാൻസ് വുമണ്‍ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന

Spread the love

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമണ്‍ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.

അവന്തിക നടത്തിയ ആരോപണങ്ങളില്‍ ഒരു യാഥാർഥ്യവും ഇല്ലാത്തതാണെന്നും രാഹുലിനെ തേജോവധം ചെയ്യാനാണ് ആരോപണം ഉന്നയിച്ചതെന്നും അന്ന കൊച്ചിയില്‍ സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

“രാഹുല്‍ മാങ്കൂട്ടത്തിലിനോട് അവന്തികയ്ക്ക് ക്രഷായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷായിരുന്നു. ജോലി തെറിപ്പിക്കുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞ് അവന്തിക പലരില്‍ നിന്നായി പണം തട്ടിയെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50,000 രൂപ വാങ്ങി പല കേസുകളും ഒതുക്കിയത് എനിക്കറിയാം. നാല് വർഷങ്ങള്‍ക്ക് മുൻപ് കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ അവന്തിക നാല് കേസുകള്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകളിലാണ് പണം വാങ്ങിയത്. അതില്‍ ഒരാള്‍ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഒരാള്‍ ഇടത് പാർട്ടിയുടെ അറിയപ്പെടുന്ന ഒരാളുമാണ്. രണ്ടുപേരുടെയും കയ്യില്‍ നിന്ന് 50,000 രൂപ വീതം വാങ്ങിയാണ് കേസ് ഒതുക്കിയത്.”