ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്ക് ഇനി വിദ്യാഭ്യാസ പരിധിയില്ല ; ലൈസൻസ് പുതുക്കാനും അഡ്രസ് മാറ്റാനും ഇനി എളുപ്പം

ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്ക് ഇനി വിദ്യാഭ്യാസ പരിധിയില്ല ; ലൈസൻസ് പുതുക്കാനും അഡ്രസ് മാറ്റാനും ഇനി എളുപ്പം

സ്വന്തം ലേഖിക

തിരുവനന്തപുരം : സെപ്റ്റംബർ 1 മുതൽ കേരളത്തിൽ എവിടെയും വണ്ടി രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്തെ 80 രജിസ്‌ട്രേഷൻ അതോറിറ്റിയിൽ എവിടെ വേണമെങ്കിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് ലഭിക്കാനായി ഓൺലൈനായിട്ട് അപേക്ഷിക്കുകയോ ചെയ്യാം. കൂടാതെ, കേരളത്തിൽ എവിടെ നിന്നും ആർസി ബുക്കിൽ വിലാസം മാറ്റം വരുത്താനും സാധിക്കും.

ലൈസൻസ് പുതുക്കാൻ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി കഴിയുന്നതിന് ഒരു വർഷം മുൻപേ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി അവസരമുണ്ടാകും. കാലാവധി കഴിഞ്ഞു ഒരു വർഷം വരെയും ലൈസൻസ് പുതുക്കി നൽകും. എന്നാൽ ഈ കാലയളവിൽ ലൈസൻസ് പുതുക്കാത്തവർ പുതിയതായി ലൈസൻസ് കിട്ടാനുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നു പോകേണ്ടി വരും. നിലവിൽ ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ അഞ്ച് വർഷത്തിനുള്ളിൽ പിഴ അടച്ചു പുതുക്കാൻ സാധിക്കും.

അഡ്രസ് മാറ്റാൻ ഇനി എളുപ്പം

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസം മാറ്റാൻ ഏതെങ്കിലും രജിസ്‌ട്രേഷൻ അതോറിറ്റിയിലേക്ക് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതിയാകും. ജോലി ചെയ്യുന്ന സ്ഥലം വിലാസമായി കൊടുത്താലും അത് മാറ്റാനും സാധിക്കും.

വിദ്യാഭ്യാസപരിധിയില്ല

ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുവാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസർക്കാർ എടുത്തുമാറ്റി. നിലവിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. രാജ്യത്ത് ഡ്രൈവർമാരുടെ ലഭ്യതക്കുറവ് മൂലമാണ് വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കിയത്. എന്നാൽ റോഡ് സുരക്ഷാ മുൻനിർത്തി കേരളം ഇതിനെ എതിർത്തിരുന്നു. മോട്ടോർ വാഹന നിയമത്തിൽ കാര്യമായ മാറ്റങ്ങളാണ് നിയമ-നീതി മന്ത്രാലയം കൊണ്ടുവന്നിട്ടുള്ളത്.