ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കു ഹോസ്‌റ്റൽ സൗകര്യം അനുവദിച്ച് എംജി സർവകലാശാല: ഇപ്പോൾ താത്ക്കാലിക ഹോസ്റ്റൽ: പുതിയ കെട്ടിടം ഉടൻ നിർമാണം തുടങ്ങും

Spread the love

കോട്ടയം :ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കു ഹോസ്‌റ്റൽ സൗകര്യം അനുവദിച്ച് എംജി സർവകലാശാല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ ഇത്തരം സൗകര്യം

വരുന്നത്. പുതിയ ഹോസ്റ്റൽ ട്രാൻസ്ജെൻഡർമാർക്കായി ഉടൻ നിർമിക്കും.

അതുവരെ താൽക്കാലിക സംവിധാനം അനുവദിക്കും. റെയിൻബോ എന്നു പേരിട്ടിരിക്കുന്ന ഹോസ്‌റ്റലിൻ്റെ താക്കോൽ ഇന്നു കൈമാറും. രണ്ടുപേരാണു പുതിയ ഹോസ്‌റ്റലിലെ താമസക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാൻസ്, ക്വീർ വിദ്യാർഥികളുടെ നിരന്തര ആവശ്യത്തെത്തുടർ ന്നാണു സർവകലാശാല താൽ ക്കാലിക സൗകര്യം ഇപ്പോൾ ഒരുക്കുന്നത്. ഭാവിയിൽ എത്തുന്ന വിദ്യാർഥികൾക്കായി സ്ഥിരം

സംവിധാനമായാണു ഹോസ്‌റ്റൽ : പണികഴിപ്പിക്കുന്നത്. സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസിലെ

പിജി വിദ്യാർഥികളായ ഹെയ്‌ദി സാദിയ, അനു സണ്ണി എന്നിവരുടെ ശ്രമഫലമായാണു

ഹോസ്‌റ്റൽ വരുന്നത്. പുതിയ ഹോസ്റ്റലിന്റെ നിർമാണം വേഗ ത്തിൽ പൂർത്തിയാക്കുമെന്നു വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.