
സ്വന്തം ലേഖകൻ
കൊച്ചി: പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡര്‍മാര്‍ തമ്മില്‍ അടിപിടി. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈവിരല്‍ ഒരാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സ്റ്റേഷൻ പി ആര്‍ ഓ എം.എസ് സനലിന്റെ കൈവിരലിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ റിങ്കി, ഇര്‍ഫാൻ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടമശ്ശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാൻസ്ജെൻഡര്‍മാരാണ് പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രശ്നം സ്റ്റേഷന് പുറത്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അക്രമാസക്തരായത്. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.