play-sharp-fill
മലകയറാൻ ട്രാൻസ്‌ജെൻറേഴ്‌സ്; സുരക്ഷയ്ക്കായി സർക്കാരിനെ സമീപിച്ചു

മലകയറാൻ ട്രാൻസ്‌ജെൻറേഴ്‌സ്; സുരക്ഷയ്ക്കായി സർക്കാരിനെ സമീപിച്ചു


സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല ദർശനത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി ട്രാൻസ്‌ജെൻറേഴ്‌സ് രംഗത്ത്. തൃശൂർ ജില്ലകളിൽ നിന്നും ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്ക് ശേഷവും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ഇപ്പോഴും മലകയറാൻ വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കൂട്ടം അനുവദിച്ചിട്ടില്ല. ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ല. അതേസമയം ട്രാൻസ് യുവതികളെ സംബന്ധിച്ച് ആർത്തവം ഒരു പ്രശ്‌നമാകുന്നില്ല. പോകാൻ ഒരുങ്ങുന്ന എല്ലാവരും വ്രതമെടുത്തിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായാണ് മലകയറുന്നത്. പ്രധിഷേധത്തെ ഭയക്കുന്നില്ല, എന്തുവന്നാലും മലകയറാൻ തന്നെയാണ് തിരുമാനമെന്നും ഇവർ വ്യക്തമാക്കി.

സുരക്ഷ തേടി സർക്കാരിനെ സമീപിച്ചപ്പോൾ സർക്കാരിൽ നിന്ന് പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി. അതേസമയം ട്രാൻസ്‌ജെൻറേഴ്‌സ് വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. തന്ത്രിയും ദേവസ്വം ബോർഡുമാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്. ദേവപ്രശ്‌നം വെച്ച് എല്ലാവരും ചർച്ച ചെയ്കാണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടതെന്നും രാഹുൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group