play-sharp-fill
സമൂഹം ട്രാൻസ്ജൻഡറുകളെ സ്വീകരിക്കുമ്പോൾ, വിദ്യാഭ്യാസത്തിനു പോലും വിലക്കുമായി പാലാ അൽഫോൺസാ കോളേജ്: ട്രാൻസ്‌ജെൻഡറുകൾ പഠിച്ചാൽ കോളേജിന്റെ വ്യക്ത്വിത്വം നഷ്ടമാകുമെന്ന് വാദം; വിലക്ക് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ

സമൂഹം ട്രാൻസ്ജൻഡറുകളെ സ്വീകരിക്കുമ്പോൾ, വിദ്യാഭ്യാസത്തിനു പോലും വിലക്കുമായി പാലാ അൽഫോൺസാ കോളേജ്: ട്രാൻസ്‌ജെൻഡറുകൾ പഠിച്ചാൽ കോളേജിന്റെ വ്യക്ത്വിത്വം നഷ്ടമാകുമെന്ന് വാദം; വിലക്ക് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: സമൂഹം ട്രാൻസ്‌ജെൻഡറുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്കുമായി അക്ഷരങ്ങളുടെ ജില്ലയെന്നറിയപ്പെടുന്ന കോട്ടയം പാലായിലെ അൽഫോൺസാ കോളേജ്. കോളേജിലെ ഒരു വിഭാഗത്തിലും ട്രാൻസ്‌ജെൻഡറുകൾക്ക് പ്രവേശനം നൽകാനാവില്ലെന്ന നിലപാടാണ് ഇപ്പോൾ കോളേജ് സ്വീകരിച്ചിരിക്കുന്നത്. കോട്ടയം സി.എം.എസ് കോളേജിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ ചരിത്രം തിരുത്തി പഠനം തുടങ്ങിയപ്പോഴാണ് പാലാ അൽഫോൺസാ കോളേജ് ഇവരെ പുറത്താക്കിയിരിക്കുന്നത്.
എന്നാൽ കോളേജിന്റെ നിലപാട് തള്ളിയിരിക്കുകയാണ് സർക്കാർ. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ട്രാൻസ്ജെൻഡർ വിദ്യാർഥികൾ പഠനത്തിനായി അപേക്ഷിച്ചാൽ കോളജുകൾ പ്രവേശനം നൽകാൻ ബാധ്യസ്ഥരാണെന്നും മന്ത്രി കെ.ടി.ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ കോളജായ പാല അൽഫോൺസ കോളജിൽ ഇവരെ പ്രവേശിപ്പിക്കാനാവില്ലെന്ന് കാട്ടി മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി , അന്തിമ തീരുമാനം സർക്കാരിനു വിടുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെ കോഴ്സുകൾക്കും ട്രാൻസ്ജെൻഡേഴ്സിനായി അധികമായി രണ്ട് സീറ്റ് അനുവദിച്ച ഉത്തരവിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ കോളജുകൾക്ക് പ്രത്യേക പരിഗണന ഉത്തരവിലില്ല. അതിനാൽ ഒരു കോളജിനോട് മാത്രമായി വിവേചനപരമായ നിലപാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വനിതാ കോളജായതിനാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് അനുവദിച്ച അധിക സീറ്റ് വേണ്ടെന്നായിരുന്നു കോളജിന്റെ നിലപാട്. കോളജുകളുടെ വിവേചനപൂർണമായ നിലപാടിനെതിരെ നിരവധിപേർ രംഗത്തെത്തി. നടിയും മോഡലുമായ അഞ്ജലി അമീർ , ആക്ടിവിസ്റ്റ് ശീതൾ ശ്യാം തുടങ്ങിയവർ സർക്കാർ നിലപാടിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

സംവരണം നടപ്പിലാക്കിയാൽ കോളജിന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന വാദം. ട്രാൻസ്ജെൻഡറുകളെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പമിരുത്തി പഠിപ്പിച്ചാൽ കോളജിന്റെ പഠനാന്തരീക്ഷവും പാരമ്ബര്യവും മാറുമെന്ന വിചിത്രവാദവുമാണ് കോളജ് മാനേജ്മെന്റ് ഹർജിയിൽ പറയുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്ന് കോളജിന് ഇളവ് നൽകണമെന്നും കേസ് തീർപ്പാകുന്നതു വരെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി പരിഗണിച്ച കോടതി, അന്തിമ തീരുമാനം സർക്കാരിനു വിടുകയായിരുന്നു. കോളജിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.