ശ്രീ​കാ​ര്യ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സ്; രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശ്രീ​കാ​ര്യ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍.

video
play-sharp-fill

ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്.

ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ശ്രീകാര്യം പോലീസിൽ പരാതി നൽകിയിട്ടും പോലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു.

എന്നാൽ, പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു