
കോട്ടയം: ചുങ്കം പനയക്കഴിപ്പ് പ്രദേശത്തുള്ള ട്രാൻസ്‌ഫോർമർ കൈയടക്കി വള്ളിച്ചെടികള്‍. മഴക്കാലമായതിനാൽ വളരെ വേഗത്തിലാണ് പടർപ്പുകളും പുല്ലും ട്രാൻസ്ഫോമറിൽ പടർന്നു കേറുന്നത്.
ഈ ട്രാന്‍സ്‌ഫോര്‍മറാണ് ബേക്കര്‍ ഫീഡറിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. അതിനാൽ തന്നെ ചെറിയ തോതിലുള്ള അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ മുണ്ടാർ പാടത്തിന്‍റെ കരയില്‍ മുനിസിപ്പല്‍ റോഡിനരികിലുള്ള ഈ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വഴി ഒരു മഴ പെയ്താല്‍ പുഴയാകുന്ന അവസ്ഥയാണ്.
അപകട സാധ്യത വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോര്‍മറിലെ വള്ളിപടര്‍പ്പുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group