തിരുവനന്തപുരം: തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥലം മാറ്റിയിരുന്ന ഇൻസ്പെക്ടർമാരെ പുനർനിയമിച്ച് സംസ്ഥാന സർക്കാർ .ഭാഗമായി 441 എസ്എച്ച്ഒ ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
കോട്ടയം വെസ്റ്റിൽ കെ.ആർ പ്രശാന്ത്കുമാറും, ഈസ്റ്റിൽ യു.ശ്രീജിത്തും, കാഞ്ഞിരപ്പള്ളിയിൽ പ്രസാദ് എബ്രഹാം വർഗീസും, ഗാന്ധിനഗറിൽ ടി.ശ്രീജിത്തും , പള്ളിക്കത്തോട്ടിൽ കെ.പി ടോംസണും, ഇ.അജീബ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ, കടുത്തുരുത്തിയിൽ സജീവ് ചെറിയാൻ, മണിമലയിൽ വി.കെ ജയപ്രകാശ് – മുണ്ടക്കയത്ത്, വി.എസ് പ്രവീൺ, രാമപുരത്ത് കെ.അഭിലാഷ് കുമാർ, വൈക്കത്ത് കെ.ജെ തോമസ്, കിടങ്ങൂരിൻ നോബിൾ പി.ജെ, വാകത്താനത്ത് എം.പി എബി, കറുകച്ചാലിൽ കെ.കെ പ്രശോഭ് , ചിങ്ങവനത്ത് വി.എസ് അനിൽകുമാർ , മേലുകാവിൽ രഞ്ജിത്ത് കെ.വിശ്വനാഥനും , മണകാട് അനിൽ ജോർജും ,മരങ്ങാട്ടുപള്ളിയിൽ എ.അജേഷ്‌കുമാർ ,തലയോലപറമ്പിൽ വിപിൻ ചന്ദ്രനും, തിടനാട് ഉമർഫറൂഖും പുതിയ എസ്എച്ച്ഒ മാരായി എത്തും.
സസ്‌പെൻഷനിലായിരുന്ന ശേഷം തിരികെ സർവീസിൽ പ്രവേശിച്ച യൂസഫ് നടുത്തരമ്മേൽ കാസർകോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും, ടി.ഡി സുനിൽകുമാർ തൃശൂർ സിറ്റി കൺട്രോൾ റൂമിലും , എഫ്.ജോസഫ് സാജൻ കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷനിലും ചുമതലയേൽക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ആയിരുന്ന ശ്രീകുമാർ എമ്മിനെ നെടുമങ്ങാട്ടിലേക്കും, പാമ്പാടി എസ് എച്ച് ഒ ആയിരുന്ന ഡി.സുവർണകുമാറിനെ ഇടുക്കി ഉടുമ്പൻഞ്ചോലയിലേക്കും ഇലക്ഷന് മുൻപ് കിടങ്ങുർ എസ്എച്ച്ഒ ആയിരുന്ന ടി.എസ് റെനീഷിനെ പെരുമ്പടപ്പ് സ്റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റം
സംസ്ഥാനത്തെ മുഴുവൻ ഇൻസ്പെക്ടർമാരുടെയും സ്ഥലമാറ്റത്തിന്റെ ലിസ്റ്റ് താഴെ വായിക്കാം