മരണത്തിന് കാരണക്കാരൻ സുഹൃത്തെന്ന് ഇൻസ്റ്റഗ്രാമില്‍ വീഡിയോ ; മലപ്പുറത്ത് ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്. എന്നാല്‍, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നില്‍ വാഹനം നിർത്തിയിടാനായി നിർമിച്ച താല്‍ക്കാലിക ഷെഡിനുള്ളിലാണ് കമീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുമ്ബ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും കമീല വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group