കോട്ടയം നഗരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്ന ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ; മരിച്ച ട്രാൻസ്ജൻഡറിന് എയ്ഡ്സ് സ്ഥിരീകരിച്ചു; നഗരത്തിൽ ലൈംഗിക വേഴ്ചക്ക് എത്തുന്നവർ ഞെട്ടലിൽ; അവധി ദിവസങ്ങളിൽ നഗരത്തിൽ ലൈംഗിക കച്ചവടത്തിന് എത്തുന്ന അന്യസംസ്ഥാന പെൺകുട്ടികളിൽ ഏറിയ പങ്കിനും എച്ച്ഐവി രോഗബാധയെന്ന് സൂചന

Spread the love

കോട്ടയം: നഗരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്ന ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി.

നഗരമധ്യത്തിൽ രാജധാനി ഹോട്ടലിന് സമീപമാണ് ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ട്രാൻസ്ജൻഡറിന് എയ്ഡ്സ് രോഗബാധ. ള്ളളതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ ട്രാൻസ്ജൻഡറുമാരുമായി ലൈംഗിക വേഴ്ചക്ക് എത്തുന്നവർ ഭയപ്പാടിലാണ്

ജില്ലാ ആശുപത്രിയിലെ എച്ച്ഐവി ഡിപ്പാർട്ട്മെൻ്റിൽ ചികിത്സയിരുന്ന ഇയാൾക്ക് എയ്‌ഡ്‌സ്‌ രോഗബാധ ഉണ്ടെന്നുള്ള വിവരം പുറത്ത് വന്നതോടെ ഇത്തരക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ നെട്ടോട്ടത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നതിനായി നഗരത്തിൽ എത്തുന്നവരിൽ ഏറിയപങ്കും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളും നഗരത്തിൽ ലൈംഗികത തൊഴിലിൽ ഏർപ്പെടുന്നുണ്ട്.

ഇവരിൽ ഭൂരിഭാഗം പേർക്കും എച്ച്ഐവി രോഗബാധ ഉണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത. അന്യസംസ്ഥാന തൊഴിലാളികളായ പെൺകുട്ടികളെ തേടിയെത്തുന്ന നാട്ടുകാർക്കും രോഗബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി നഗരത്തിൽ എത്തുന്ന ഞായറാഴ്ച ദിവസം ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന നൂറുകണക്കിന് സ്ത്രീകളാണ് നഗരത്തിൽ എത്തുന്നത്. ഇവരിൽ ഏറിയ പങ്കും അന്യസംസ്ഥാനക്കാരാണ്.