വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിളക്ക് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു ; ഇടഞ്ഞത് തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആന ; രണ്ടാം പാപ്പാനെ ആന ചവിട്ടി കൊന്നത് ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ ; ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ച ചങ്ങനാശേരി സ്വദേശി അരവിന്ദ് പാപ്പാനായി ജോലിക്കു കയറിയത് ഒരു മാസം മുൻപ്

Spread the love

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു വിളക്ക് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു.

കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാനെ മുൻകാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ അരവിന്ദിനെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയില്‍. തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഒരു മാസം മുമ്ബാണ് അരവിന്ദ്, കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്കു കയറിയത്.

ഇടച്ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ അരവിന്ദിനെ ആന കാലുകൊണ്ടു തട്ടി മറിച്ചിട്ട് ചവിട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒന്നാം പാപ്പാൻ പിന്നീട് ആനയെ വരുതിയിലാക്കി. അരവിന്ദിന്റെ പിതാവ്: പരേതനായ മനോജ്. അമ്മ: മിനി.