
ഡൽഹി: ഉത്തർപ്രദേശിലെ ഖാസിപൂരില്‍ റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി. ലോക്കോപൈലറ്റ് ഹോണ്‍ മുഴക്കിയിട്ടും മറുപടിയില്ല.
ഒടുവില്‍ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ലോക്കോപൈലറ്റ്. യുപിയില്‍ നിന്നുമുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
ട്രെയിൻ വരുമ്പോള്‍ യുവാവ് ഫോണില്‍ ആഴത്തിൽ ലയിച്ചിരിക്കുകയാണ്. ട്രെയിൻ ദൂരെ നിന്നു വരുന്നത് യുവാവിന് കാണാവുന്നതാണ്.എന്നാല്‍ ഫോണിൽ ലയിച്ചിരിക്കുന്നതിനാല്‍ ട്രെയിൻ വരുന്നത് കാണുകയോ അറിയുകയോ ചെയ്യുന്നില്ല. ട്രാക്കില്‍ ഫോണുമായി ഇരിക്കുന്ന യുവാവിനെ ലോക്കോപൈലറ്റ് കാണുന്നുണ്ട്.
അതുകൊണ്ട് തന്നെ ട്രെയിന് നിർത്താതെ ഹോൺ അടിച്ചുകൊണ്ടാണ് വരുന്നത്. എന്നിട്ടും യുവാവ് ഇതൊന്നും കേള്‍ക്കുന്നില്ല. തൊട്ടടുത്ത് ട്രെയിൻ നിത്തിയപ്പോഴാണ് യുവാവ് കണ്ടത്. അപ്പൊഴും വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ എഴുന്നേറ്റ് ഫോണില്‍ തന്നെ തുടരുകയാണ്. ലോക്കോപൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഷാകുലനായ ലോക്കോപൈലറ്റ് ട്രെയിനില് നിന്നും ഇറങ്ങി യുവാവിന്റെ പിന്നാലെ ഓടാൻ തുടങ്ങുന്നതും വിഡിയോയിൽ കാണാം. യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവർ കല്ലെടുത്ത് ഇയാളെ എറിയുന്നുണ്ട്.