play-sharp-fill
പുതുവർഷ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ യുവാവ് ട്രെയിൻ തട്ടിമരിച്ചു: സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു:

പുതുവർഷ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ യുവാവ് ട്രെയിൻ തട്ടിമരിച്ചു: സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു:

 

സ്വന്തം ലേഖകൻ
കോഴിക്കോട്: പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍(16) ആണ് മരിച്ചത്.

 

ഇന്നു പുലര്‍ച്ചെ ഒന്നിന് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഗാന്ധി പാലത്തിന് താഴെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.

നൂറ് മീറ്ററോളം സ്കൂട്ടര്‍ വലിച്ചിഴച്ച ശേഷം വെള്ളയില്‍ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. ട്രെയിന്‍ വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്കൂട്ടര്‍ പുറകോട്ട് മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിലിലിന്‍റെ പിന്നിലുണ്ടായിരുന്ന ആളും സ്കൂട്ടറില്‍നിന്ന് നിന്ന് ചാടി ഇറങ്ങിയതിനാല്‍ തളനാഴിരയ്ക്ക് രക്ഷപെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.