video
play-sharp-fill

ആറ് സർവീസുകളുമായി യാത്രക്കാർക്ക് ആശ്വാസമായി മംഗളൂരു കോട്ടയം പ്രത്യേക ട്രെയിൻ ; സമയക്രമം ഇങ്ങനെ

ആറ് സർവീസുകളുമായി യാത്രക്കാർക്ക് ആശ്വാസമായി മംഗളൂരു കോട്ടയം പ്രത്യേക ട്രെയിൻ ; സമയക്രമം ഇങ്ങനെ

Spread the love

കാസർഗോഡ് : ട്രെയിൻ ഗതാഗതം കൂടുതൽ സുഗമമാക്കാൻ മംഗളൂരു- കോട്ടയം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങി. ഏഴ് സർവീസുകൾ ആണ് ഉണ്ടാവുക. ഇതിൽ ആദ്യ സർവീസ് ശനിയാഴ്ച നടത്തി. അടുത്ത സർവീസുകൾ ഏപ്രിൽ 27, മെയ് 4, 11, 18, 25 ജൂൺ 1 നാണ് നടത്തുക.

 

നിലവിലെ സമയക്രമം ട്രെയിൻ നമ്പർ 06075 മംഗളൂരു സെൻട്രൽ കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 10:30 ന് പുറപ്പെടും വൈകിട്ട് 7:30 ന് കോട്ടയത്ത് എത്തിച്ചേരും. കാസർഗോഡ് രാവിലെ 11:02, കണ്ണൂര് 01:20, കോഴിക്കോട് 01:50, ഷോർണൂർ 03:10, തൃശ്ശൂര് 04:05, എറണാകുളം ടൗൺ 05: 40 എന്നിവിടങ്ങളിൽ നിർത്തും.

 

06076 നമ്പർ കോട്ടയം മംഗളൂരു ട്രെയിൻ കോട്ടയത്ത് നിന്ന് രാത്രി 09:45 നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:55 ന് മംഗളൂരുവിൽ എത്തും. എറണാകുളം ടൗൺ രാത്രി 10:55, തൃശ്ശൂർ 12:22, ഷൊർണൂർ 01:25, കോഴിക്കോട് 02:30, കണ്ണൂർ 03:32, കാസർഗോഡ് 05:02 എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group