സൗത്ത് പാമ്പാടി- ജൂനിയർ ബസേലിയോസ് സ്കൂളും പാലാ മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ജീവൻ രക്ഷാ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു;ഒക്ടോബർ 7 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലനത്തിൽ ഡോ. കെലിറ്റ ജോർജും നേഴ്സിങ് എഡ്യൂക്കേറ്റർ നീതു ജോർജും പങ്കെടുക്കും

Spread the love

കോട്ടയം:സൗത്ത് പാമ്പാടി- ജൂനിയർ ബസേലിയോസ് സ്കൂളും പാലാ മാർ സ്ലീവാ മെഡിസിറ്റിയും സംയുകതമായി ജീവൻ രക്ഷാ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.

ഒക്ടോബർ 7 ചൊവ്വാഴ്ച ഉച്ചക്ക് 2മുതൽ ജൂനിയർ ബസേലിയോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കമ്മ്യൂണിറ്റി മെഡിസിൻ ഡോ. കെലിറ്റ ജോർജും നേഴ്സിങ് എഡ്യൂക്കേറ്റർ നീതു ജോർജും പരിശീലനത്തിന് നേതൃത്വം നൽകും.

തെരുവിൽ നടക്കുന്ന അപകടങ്ങളിൽ രക്ഷകരായി ആദ്യം ഓടിയെത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്കും മറ്റു സ്കൂളുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും പ്രത്യേക പരിശീലനം നൽകും. പരിശീലനത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിശദാംശങ്ങൾക്ക്- 94975 04301

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group