video
play-sharp-fill
ട്രാക്കിൽ അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ 12 ന് വൈകും

ട്രാക്കിൽ അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ 12 ന് വൈകും

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കായംകുളം – കൊല്ലം സെക്ഷനിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12 ന് ട്രെയിനുകൾ വൈകി ആയിരിക്കും ഓടുക. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനുപുറമെ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

വൈകിയോടുന്ന ട്രെയിൻ വിവരങ്ങൾ : പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്, ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് എന്നിവ ഈ സെക്ഷനിൽ 1.05 മണിക്കൂർ വീതം വൈകും. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം പാസഞ്ചർ കായംകുളം മാത്രമായിരിക്കും സർവ്വീസ് നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ വഴിയുള്ള എറണാകുളം – കൊല്ലം മെമുവും കായംകുളം വരെ മാത്രമായിരിക്കും. കൊല്ലം – കോട്ടയം പാസഞ്ചർ കായംകുളം മുതൽ കൊല്ലം വരെയും കൊല്ലം – എറണാകുളം മെമു കായംകുളം മുതൽ എറണാകുളം വരെയുമായിരിക്കും സർവ്വീസ് നടത്തുക.

കൂടാതെ മംഗളൂർ – തിരുവനന്തപുരം എക്‌സ്പ്രസ് 20 മിനിറ്റും മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 10 മിനിറ്റും നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് പത്ത് മിനിറ്റും പെരിനാട് സ്റ്റേഷനിൽ പിടിച്ചിടും.