
കോട്ടയം: നാളെ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം.നാളെ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16525 ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സിന് ശേഷം കോട്ടയം ഭാഗത്തേയ്ക്ക് “നാളത്തെ ദിവസം” സർവീസ് നടത്തുന്നത് – 16304 വഞ്ചിനാട് എക്സ്പ്രസ്സ് മാത്രമായിരിക്കും. (വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 05.45)
ശനിയാഴ്ച വഞ്ചിനാടിന് ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേയ്ക്കുള്ള അടുത്ത സർവീസ് മറ്റന്നാൾ പുലർച്ചെ 05.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് ആയിരിക്കും
മാവേലിക്കര – ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ ( സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.ശനിയാഴ്ച വൈകുന്നേരം 04.00 മുതൽ ഞായറാഴ്ച പുലർച്ചെ 06.00 വരെ നിയന്ത്രണം ഏർപ്പെടുത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം – എറണാകുളം മെമു, 66316 കൊല്ലം കോട്ടയം, മെമു, 16304 വഞ്ചിനാട് മാത്രമായിരിക്കും നാളെ കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.
▪️റദ്ദാക്കിയ ട്രെയിനുകൾ
രാത്രി 09.05 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 66310 കൊല്ലം – എറണാകുളം മെമു ശനിയാഴ്ച ക്യാൻസർ ആണ്
▪️ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകൾ
▫️*16327 മധുര – ഗുരുവായൂർ എക്സ്പ്രസ്സ്* ശനിയാഴ്ച കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 16328 ഗുരുവായൂർ – മധുര എക്സ്പ്രസ്സ് ഞായറാഴ്ച കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്
▫️ശനിയാഴ്ച പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന 12695 ചെന്നെ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച രാത്രി 08.05 ന് കോട്ടയത്ത് നിന്നാണ് (12696) ചെന്നൈയ്ക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തുന്നതല്ല
▫️16366 നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ് ശനിയാഴ്ച കായംകുളം വരെ സർവീസ് നടത്തുകയുള്ളു.
▪️ആലപ്പുഴ വഴി തിരിച്ചുവിടുന്ന സർവീസുകൾ
▫️ 12624 തിരുവനന്തപുരം – ചെന്നൈ മെയിൽ
▫️16312 ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ്
▫️16319 ബാംഗ്ലൂർ ഹംസഫർ
▫️16629 മലബാർ എക്സ്പ്രസ്സ്
▫️22503 വിവേക് എക്സ്പ്രസ്സ്
▫️16343 അമൃത എക്സ്പ്രസ്സ്
▫️16349 നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്
▫️16347 മംഗലാപുരം എക്സ്പ്രസ്സ്
▪️പിടിച്ചിടുന്ന ട്രെയിനുകൾ
▫️66322 കൊല്ലം എറണാകുളം മെമു* ഞായറാഴ്ച 45 മിനിറ്റ് വരെ വൈകാൻ സാധ്യത
ഞായറാഴ്ച പുലർച്ചെ കൊല്ലത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ്സ് മാവേലിക്കരയ്ക്ക് മുമ്പായി 35 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു



