യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കൊടൂരാറിനു കുറുകേയുള്ള റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി;ഇന്ന് (20 /09 /2025)കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം ; ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചും വഴിതിരിച്ചു വിടുന്ന സർവീസുകളും അറിയാം

Spread the love

കോട്ടയം : കൊടൂരാറിനു കുറുകേയുള്ള റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണിയുള്ളതിനാൽ ശനിയാഴ്ച കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകും. ചില െട്രയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

video
play-sharp-fill

പാതിവഴി യാത്ര അവസാനിപ്പിക്കുന്നവ

12695 ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്. െവള്ളിയാഴ്ച ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിൻ കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ നന്പർ 12696 തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് ശനിയാഴ്ചരാത്രി 8.05-ന് കോട്ടയത്തുനിന്നാണ് പുറപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16327 മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. 21-നുള്ള മടക്ക ട്രെയിൻ 16328 ഗുരുവായൂർ-മധുര എക്സ്പ്രസ് ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നു പുറപ്പെടും. 16366 നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

16312 തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ്പ്രസ്. 16319 തിരുവനന്തപുരം നോർത്ത്-ബെംഗളൂരു ഹം സഫർ എക്സ്‌പ്രസ്, 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (ഈ ട്രെയിനുകൾ ആലപ്പുഴ സ്റ്റേഷനിൽ നിർത്തും).

12624 തിരുവനന്തപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ് (ആലപ്പുഴ, ചേർത്തല സ്‌റ്റേഷനുകളിൽ സ്റ്റോപ്). 16343 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, 16347 തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്).

വെള്ളിയാഴ്ച മെമു വൈകി

കൊടൂരാറിനു കുറുകേയുള്ള പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾക്ക് മുന്നോടിയായുള്ള പ്രവൃത്തികൾ കാരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലം മെമു െെവകിയോടി. ഉച്ചയ്ക്ക് ഒന്നിന് എത്തേണ്ട െട്രയിൻ കോട്ടയത്ത് എത്തിയത് മൂന്നു മണിക്കാണ്.