കോട്ടയം യാർഡിൽ അറ്റകുറ്റപ്പണി; അഞ്ച് ദിവസം നിലന്പൂർ ട്രെയിൻ ഏറ്റുമാനൂരിൽനിന്ന് സർവീസ് നടത്തും

Spread the love

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിലെ യാർഡിന്റെ അറ്റകുറ്റപ്പണികൾമൂലം നിലന്പൂർ റോഡ് എക്സ്പ്രസ് (ട്രെയിൻ നന്പർ: 16326) അഞ്ച് ദിവസം കോട്ടയത്തുനിന്ന് സർവീസ് നടത്തില്ല.
പകരം ഏറ്റുമാനൂരിൽനിന്നാകും യാത്ര തിരിക്കുക. 16, 17, 19, 23, 29 ദിവസങ്ങളിലാണ് ഈമാറ്റം.

രാവിലെ കോട്ടയത്തുനിന്ന് വെളുപ്പിനെ 5.15-ന് തിരിക്കുന്ന െട്രയിൻ ഏറ്റുമാനൂരിൽനിന്ന് വെളുപ്പിനെ 5.27-നാകും തിരിക്കുക. 26-ന് മംഗളൂരു-തിരുവനന്തപുരം നോർത്ത് 30 മിനിറ്റ്‌ െവെകിയോടും.