ട്രയിനിൽ നിന്നു വീണ അയ്യപ്പ ഭക്തനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത് ഗാന്ധിനഗർ പോലീസ്: ക്രെഡിറ്റ് അടിച്ചെടുക്കാൻ ആർപിഎഫ്: യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയുള്ള ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിൻ്റെ എഫ്ബി പോസ്റ്റ് വൈറൽ

Spread the love

കോട്ടയം: വേറൊരാൾ ചെയ്യുന്ന നല്ല പ്രവർത്തിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നത് ഇന്ന് എല്ലാ മേഖലയിലുമുണ്ട്. ഒരു പണിയും ചെയ്യാതെ ഷൈൻ ചെയ്തു നിൽക്കുന്ന ചില രാഷ്ട്രീയക്കാരെ പോലെ.

video
play-sharp-fill

ഇതു പോലൊരു സംഭവമാണ് ഇന്നലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
ഇന്നലത്തെ വാർത്ത ഇതായിരുന്നു:
ട്രെയിനിൽ നിന്ന് വീണ ആന്ധ്രക്കാരനായ അയ്യപ്പ ഭക്തനെ ആർപിഎഫ് രക്ഷപ്പെടുത്തിയ കഥ. വിവരമറിഞ്ഞയുടൻ സൈബർ സെൽ വഴി നമ്പർ ട്രാക്ക് ചെയ്ത് അയ്യപ്പ ഭക്തന്റെ അടുത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് വാർത്ത.

എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാൻ ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിങ്ങനെ….!
ഇക്കഴിഞ്ഞ ആറാം തിയതി പതിനൊന്ന് മണി കഴിഞ്ഞ സമയം കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു കോൾ വരുന്നു,…. സർ ആർ പി എഫ് ൽ നിന്നാണ് ,ഒരു അയ്യപ്പഭക്തൻ നിങ്ങളുടെ സ്റ്റേഷൻ പരിധിയിലുള്ള കുമാരനെല്ലൂർ കോച്ചടിച്ചിറ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നു തെറിച്ചു വീണിട്ടുണ്ട്, മൊബൈൽ ലൊക്കേഷൻ അവിടെയാണ് കാണിക്കുന്നത് ,നിങ്ങൾ അടിയന്തിരമായി അവിടെ ചെന്ന് അയാളെ കണ്ടെത്തുവാൻ ശ്രമിക്കാമോ സർ, എന്നായിരുന്നു ആ ഫോൺ കോൾ

കേട്ടപാടെ സ്റ്റേഷൻ ജി ഡി പത്മകുമാറും, എസ് സി പി ഒ ദിലീപ് വര്‍മ്മയും , മനീഷ് , ശ്രീനിഷ് എന്നിവരടങ്ങുന്ന സംഘം ബൈക്കില്‍ സംഭവ സംഭവസ്ഥലത്തെത്തുന്നു…ഏകദേശം 300 മീറ്റർ ദൂരം ട്രാക്ക് പരിശോധിച്ച് ശേഷം തലയ്ക്കു പരിക്കേറ്റ നിലയിൽ ആന്ധ്രാ സ്വദേശിയായ അയ്യപ്പ ഭക്തനെ കണ്ടെത്തുന്നു …

തുടര്‍ന്ന്‍ ആംബുലന്‍സ് സ്ഥലത്ത് എത്തുകയും സംഭവ സ്ഥലത്ത് നിന്ന് 150 മീറ്ററോളം സ്ട്രെച്ചറില്‍ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ അയ്യപ്പ ഭക്തനെ ചുമന്ന് റോഡിലെത്തിച്ച് അടിയന്തിര ചികിത്സക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെ ആർ പി എഫ് സംഘമെത്തുന്നു, അവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നു..

രസകരമായ കാര്യമെന്തെന്നാൽ ഇന്നത്തെ പത്രങ്ങളില്‍ വന്ന വാർത്തയിൽ പരിക്കേറ്റ ആളെ കണ്ടെത്തി ചുമന്ന് റോഡിലെത്തിച്ച ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വെറുംവഴിപോക്കരായി മാറുകയും, സൈബർ സെല്ലിൻ്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തിയ ആർ പി എഫുകാർ പ്രധാന നടൻമാരായി മാറുകയും ചെയ്തു..

ഇനി ശരിയായ വാർത്തയറിയണമെങ്കിൽ പത്രത്തിലെ ഗാന്ധിനഗർ സ്റ്റേഷനു പകരം ആർ പി എഫ് എന്നും, ആർ പി എഫ് നു പകരം ഗാന്ധിനഗർ എന്നും ചേർത്ത് വായിച്ചാൽ മതി ..

പിന്നെ കഷ്ടപ്പാടുകളുടെ ഫലത്തിൻ്റെ ക്രെഡിറ്റ് പലരും അടിച്ചു മാറ്റി കൊണ്ട് പോകുന്നത് ഒരു സാധാരണ സംഭവമായതിനാൽ ഇതൊന്നും പോലീസുകാരെ ബാധിക്കാറുമില്ല..കാരണം സമയം ഇല്ല …

അയ്യപ്പ ഭക്തനെ ആശുപത്രിയില്‍ ആക്കിയ ശേഷം പോലീസുകാര്‍ ഗോവ ഗവര്‍ണര്‍ ഡ്യൂട്ടിക്കായി രാത്രി 12 മണിക്ക് വീണ്ടും റോഡിലേക്ക് .

NB : തലയോട്ടി തകര്‍ന്ന ലക്ഷ്മണന്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ICU വില്‍ സുഖം പ്രാപിച്ചു വരുന്നു .
വാരിയെല്ലുകള്‍ മുഴുവന്‍ ഒടിഞ്ഞ് തലയോട്ടി തകര്‍ന്ന ആളെ ചുമടായി 150 മീറ്റര്‍ രണ്ടു പേര്‍ ചുമന്നു എന്ന ഭാഗം എങ്കിലും ഒഴിവാക്കാമായിരുന്നു ….

ഇതാണ് യഥാർത്ഥ സംഭവം.മാധ്യമങ്ങളെ ഈ കാര്യത്തിൻ കുറ്റം പറയുന്നത് ശരിയല്ല. കാരണം പോലീസുകാർ പറയുന്നതാണ് പലപ്പോഴും വാർത്തയായി പുറത്തു വരുന്നത്. എസ് ഐയും എസ്എച്ച്ഒ യുമൊക്കെ പറയുന്നത് ക്രോസ് ചെക്ക് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
അതിനാൽ വിശ്വസിച്ച് വാർത്ത നല്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
…………………….