
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം സ്വദേശിയായ 45 കാരിയെ ട്രയിനിന്റെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുജ എസ് നായരെ ( 45 ) ധൻ ബാദ് – ആലപ്പുഴ എക്സ്പ്രസിന്റെ ശുചി മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സുജ തനിയെയായിരുന്നു.
ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ശുചി മുറിയിൽ പോയി വരാമെന്നു പറഞ്ഞെന്നുമാണ് സഹയാത്രികർ നല്കിയ മൊഴി. ഏറെ നേരം കഴിഞ്ഞിട്ടും സുജ ശുചിമുറിയിൽ നിന്ന് പുറത്തുവന്നില്ല. അപ്പോഴേക്കും ട്രെയിൽ തമിഴ് നാട്ടിലെ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
റെയിൽവേ പോലീസിന്റെ സഹായത്തോടെ ശുചി മുറി തുറന്നപ്പോൾ സുജ കിടക്കുകയായിരുന്നു. ഉടനെ സുജയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കഴിഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾക്കുലഭിച്ച വിവരം. ഭർത്താവ് ആലപ്പുഴ വാരനാട് വൃന്ദാവനത്തിൽ ജീവൻ (ക്യാപ്റ്റൻ മർച്ചന്റ് നേവി) അമ്മ: ലീലാ മണി.

Whatsapp Group 1 | Whatsapp Group 2 |Telegram Group