കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി രണ്ടാംഘട്ട പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു; കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് നിർവഹിച്ചു

Spread the love

കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പോക്സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും പ്രോസിക്യൂഷൻ സംബന്ധിച്ചും ജില്ലാ പോലീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.

video
play-sharp-fill

കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് നിർവഹിച്ചു. ശ്രീ.വി.സതീഷ് കുമാർ (കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ് ) ആണ് ക്ലാസ് നയിച്ചത്.

ചടങ്ങിൽ അഡിഷണൽ എസ്.പി സാജു വര്‍ഗീസ്‌, പ്രവീൺകുമാർ.ജി ( സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കോട്ടയം), സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ.കെ എബ്രഹാം എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓ മാരെയും, ചൈൽഡ് വെൽഫെയർ ഓഫീസർമാരെയും വിക്ടിം ലെയ്സണ്‍ ഓഫീസര്‍മാരെയും ഉൾപ്പെടുത്തിയായിരുന്നു പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.