play-sharp-fill
ട്രെയിനിൽ യാത്ര ചെയ്യാം ; പക്ഷെ ഭക്ഷണം കഴിക്കണമെങ്കിൽ ഇനി മുതൽ വലിയ വില കൊടുക്കേണ്ടി വരും

ട്രെയിനിൽ യാത്ര ചെയ്യാം ; പക്ഷെ ഭക്ഷണം കഴിക്കണമെങ്കിൽ ഇനി മുതൽ വലിയ വില കൊടുക്കേണ്ടി വരും

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ട്രെയിനിൻ യാത്ര ചെയ്യാം. പക്ഷെ ഭക്ഷണം കഴിക്കണമെങ്കിൽ വലിയ വിലയായിരിക്കും ഇനി നൽകേണ്ടി വരിക. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലാണ് ഭക്ഷണത്തിന്റെ വിലയാണ് കൂട്ടുന്നത്. ഇതിനുപുറമെ എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കും കൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനവിന്റെ കാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു.

പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എ.സി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപയായിരിക്കും നൽകേണ്ടി വരിക തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എ.സി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക. വൈകന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകുന്നേരത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും.

Tags :