ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത;ഉത്സവസീസണിൽ കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ;

Spread the love

കോട്ടയം: ഉത്സവസീസണിൽ യാത്രക്കാരുടെ സൗകര്യാർഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ.

video
play-sharp-fill

ട്രെയിൻ നമ്പർ 06083 നാഗർകോവിൽ ജങ്ഷൻ-മഡ്ഗാവ് സ്പെഷ്യൽ ഡിസംബർ 23, 30 തീയതികളിലും ജനുവരി ആറിനും നാഗർകോവിൽ ജങ്ഷനിൽനിന്ന് രാവിലെ 11.40-ന് പുറപ്പെടും. അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനിൽ എത്തിച്ചേരും.

കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിൻ നമ്പർ 06084 മഡ്ഗാവ്-നാഗർകോവിൽ ജങ്ഷൻ സ്പെഷ്യൽ ഡിസംബർ 24,31, ജനുവരി ഏഴ് തീയതികളിൽ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗർകോവിൽ ജങ്ഷനിൽ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group