യാത്രക്കാരുടെ ശ്രദ്ധക്ക്; ജനശതാബ്ദി എക്സ്‌പ്രസ്‌ ഈ മാസം ഒൻപതുമുതൽ ചങ്ങനാശ്ശേരിയിൽ നിർത്തും; ട്രെയിന്‍ സര്‍വീസില്‍ അടിമുടി മാറ്റം; നിരവധി യാത്രക്കാര്‍ക്ക് ഗുണകരമാകും

Spread the love

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ കണ്ണൂര്‍ – തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി (12081, 12082) ട്രെയിനിന് സ്റ്റോപ് അനുവദിച്ചിരുന്നു. പുതിയ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുന്നത് ഒക്ടോബര്‍ ഒമ്പത് (വ്യാഴാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും.

ഒക്ടോബര്‍ 9ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള സര്‍വീസിലാണ് ജനശതാബ്ദി എക്‌സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരി സ്റ്റോപ്പില്‍ നിര്‍ത്തുന്നത്.

ജനശതാബ്ദി എക്‌സ്‌പ്രസ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒൻപതുമുതൽ നിർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. റെയിൽവേ ബോർഡിലും മന്ത്രാലയത്തിലും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group