ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി : 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Spread the love

 

കൊൽക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി.

60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സീല്‍ഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ കാഞ്ചൻജംഗ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. മരിച്ചവരില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് റെയില്‍വേ ജീവനക്കാരുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവാ പ്രദേശത്ത് നടന്ന ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ ഞെട്ടി.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഡി.എം, എസ്.പി, ഡോക്ടർമാർ, ആംബുലൻസുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്” – മമത അറിയിച്ചു.