
സ്വന്തം ലേഖകൻ
ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. 2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇത്തരം 313 കേസുകളില്‍ 261 എണ്ണവും കേരളത്തിലാണ്. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണ റെയില്‍വേയുടെ പരിധി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകള്‍ ഉള്‍പ്പെടെ 895 യാത്രക്കാര്‍ കവര്‍ച്ചയ്ക്ക് ഇരയായി. ഒരാള്‍ കൊല്ലപ്പെട്ടു. 163 സ്ത്രീ യാത്രക്കാര്‍ക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. 249 സ്ത്രീകള്‍ കവര്‍ച്ചയ്ക്കിരയായി. 17 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു.
കേരളത്തിലെ 178 റെയില്‍വേ സ്റ്റേഷനുകളിലായി ആകെയുള്ളത് 38 വനിതാ പോലീസുകാര്‍ മാത്രമാണ്. മേല്‍നോട്ടത്തിന് വനിതാ എസ്‌ഐമാര്‍ വരുമെന്നത് ഇനിയും നടപ്പായിട്ടില്ല. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോഴും നടപ്പായിട്ടില്ല.