തീവണ്ടികളില്‍ വെള്ളമില്ല; ഒൻപതുമാസത്തിനിടയില്‍ 5628 പരാതികള്‍ ; തീവണ്ടി കോച്ചുകളില്‍ ഇനി നിര്‍ബന്ധമായും വെള്ളംനിറയ്ക്കണമെന്ന് നിര്‍ദ്ദേശം ; ഇതിനായി കിലോമീറ്ററുകള്‍ക്കനുസരിച്ച്‌ ഉപയോഗപ്പെടുത്താവുന്ന ഫില്ലിങ് സ്റ്റേഷനുകളുടെ പട്ടിക റെയില്‍വേ പുറത്തിറക്കി.

Spread the love

 

കണ്ണൂര്‍: ദക്ഷിണ റെയില്‍വേയില്‍ വെള്ളം നിര്‍ബന്ധമായും നിറയ്ക്കാനുള്ള 225 തീവണ്ടികളുടെ പട്ടികയും ഇറക്കി. തീവണ്ടികളില്‍ വെള്ളമില്ലാത്തതുസംബന്ധിച്ച്‌ ദക്ഷിണ റെയില്‍വേക്ക് ഒൻപതു മാസത്തിനിടയിൽ 5628 പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.

 

 

 

 

ദീര്‍ഘദൂരവണ്ടികളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് (കുളി ഒഴികെ) ഒരു യാത്രക്കാരൻ 20 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് റെയില്‍വേയുടെ കണക്ക്. ശബരിമല സീസണ്‍ ആയതോടെ കുളിക്കടക്കം വെള്ളം ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട്. ഇതായിരിക്കാം ടാങ്കുകളില്‍ ഇപ്പോള്‍ വെള്ളക്ഷാമം വരാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

 

 

 

 

കേരളത്തില്‍ മംഗളൂരു, ഷൊര്‍ണൂര്‍, പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യാത്രയ്ക്കിടെ സ്റ്റേഷനില്‍ നിര്‍ത്തുന്ന വണ്ടിക്ക് വെള്ളം നിറയ്ക്കാനുള്ള സൗകര്യമുള്ളത്. നിര്‍ത്തിയിടുന്ന വണ്ടികളില്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നും നിറയ്ക്കും. ഒരു കോച്ചില്‍ നാലുസംഭരണികള്‍വരെ ഉണ്ടാവും. ശരാശരി 250-450 ലിറ്റര്‍വരെയാണ് ഒരു സംഭരണിയുടെ ശേഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group