ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

ഗോവ : ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ച്‌ 22 കാരിയായ യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.

 

കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്രെയിൻ കര്‍ണാടകയിലെ ഗോകര്‍ണ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ചൊവ്വാഴ്ച രാവിലയോടെ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം യുവാവിന്‍റെ പ്രവൃത്തി കണ്ടത്. ഉടനെ ഇവര്‍ ബഹളം വെച്ചു. ഇതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.

 

തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജൻസി നമ്ബറില്‍ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു. റെയില്‍വെ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അടുത്ത സ്റ്റേഷനില്‍ എത്തുമ്ബോഴേക്കും പ്രതിയെ പിടികൂടുമെന്നും എമര്‍ജൻസി വിഭാഗം യുവതിയെ അറിയിച്ചു. ഇതിനിടെ ട്രെയിൻ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.