
ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ; ട്രൂകോളറിൽ കണ്ടത് ടിടിഇയുടെ ഫോട്ടോ: ജോലിയിൽ നിന്ന് മാറ്റി
ഉത്തർപ്രദേശ്, ബുണ്ടേൽഖണ്ഡ് ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തകം അശ്ലീല സന്ദേശങ്ങളയച്ച ടിടിഇയെ ജോലിയിൽ നിന്ന് മാറ്റി. റിസർവേഷൻ വിവരങ്ങളിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു ടിടിഇയുടെ ഉപദ്രവം.
യുവതി പരാതിപ്പെട്ടതോടെ ടിടിഇ രാംലഖാൻ മീണയെ ട്രെയിനിലെ ചുമതലകളിൽ നിന്ന് പാർസൽ ഓഫീസിലേക്ക് മാറ്റി. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവെ അറിയിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിൽ സർവീസ് നടത്തുന്ന ബുണ്ടേൽഖണ്ഡ് എക്സ്പ്രസിലെ 3എസി കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ടിടിഇക്കെതിരെ പരാതി നൽകിയത്. ട്രെയിനിൽ കയറിയ ശേഷം ആദ്യം ഇയാൾ സാധാരണ പോലെ ടിക്കറ്റ് പരിശോധിച്ചു. പിന്നീട് ട്രെയിൻ കുൽപഹാറിലെത്തിയപ്പോൾ ഇയാൾ തിരിച്ചെത്തി തുറിച്ചുനോക്കാനും അനുചിതമായ ആംഗ്യങ്ങൾ കാണിക്കാനും തുടങ്ങി. യുവതി അവഗണിക്കാൻ ശ്രമിച്ചെങ്കിലും ശല്യം തുടർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
