
ന്യൂഡല്‍ഹി: ദീര്‍ഘദൂര യാത്രകള്‍ക്ക് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഒന്നില്‍ക്കൂടുതല്‍ ദിവസങ്ങള്‍ ട്രെയിനില്‍ കഴിയേണ്ടിവരുന്ന യാത്രകള്‍ നടത്തുന്നതവരും നിരവധിപേരുണ്ട്. എന്നാല്‍ ട്രെയിനിനുള്ളില്‍ തെറ്റിക്കാന്‍ പാടില്ലാത്ത് നിരവധി നിയമങ്ങളുണ്ട്. പക്ഷേ പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യാത്ര രാത്രിയാണെങ്കില്‍ പല നിയമങ്ങളും തെറ്റിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വരെ വിധേയമാകാനും സാദ്ധ്യത കൂടുതലാണ്.
ട്രെയിനില്‍ രാത്രി കാലത്തെ യാത്രക്കാരില്‍ പലരും ജോല സ്ഥലങ്ങളിലേക്ക് പോകുന്നവരാകാം. അതുപോലെ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ചെറിയ കുട്ടികളും ഉണ്ടാകാം. രാത്രിയില്‍ ട്രെയിനിന് ഉള്ളില്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അവര്‍ക്ക് അധികൃതരെ സമീപിച്ച് പരാതി നല്‍കാന്‍ കഴിയും.
രാത്രി യാത്രയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്, പാട്ട് പാടുന്നത്, ഫോണില്‍ പാട്ട്, വീഡിയോ എന്നിവ പ്ലേ ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കാത്ത വിധത്തില്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതാകും നല്ലത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനില്‍ രാത്രി ഉപയോഗത്തിനായി പ്രത്യേകമായി ലൈറ്റുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ഉപയോഗിക്കുന്ന ലൈറ്റ് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങളുടെ പേരില്‍ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടാകുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍പ്പോലും പലപ്പോഴും സംഭവിക്കാറുണ്ട്.
അതുപോലെ തന്നെ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. അതിനാൽ തന്നെ നഷ്ടം സംഭവിച്ചാല്‍ ഒരുകാരണവശാലും അതിന്റെ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കില്ല.




