
സ്വന്തം ലേഖകൻ
ചെന്നൈ: ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പേർ യുവതിയുടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു.പ്രീതി (22) ആണ് മരിച്ചത്. കഞ്ഞാഴ്ച ചെന്നൈയിലാണ് സംഭവം.
മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപിടിത്തത്തിൽ പ്രീതി ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രീതി താഴെ വീഴുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കൾ ഫോൺ കൈക്കലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ മോഷ്ടിച്ച പ്രീതിയുടെ ഫോൺ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ മണിമാരൻ, വിഗ്നേഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.