video
play-sharp-fill
അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ രണ്ട് ദിവസം വൈകിയോടും

അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ രണ്ട് ദിവസം വൈകിയോടും



 

സ്വന്തം ലേഖിക.

തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു .

ഒക്ടോബര്‍ 21, 22 തീയതികളിലാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറാണ് ഈ ദിവസങ്ങളില്‍ പിടിച്ചിടുക. നാഗര്‍കോവില്‍- എംജിആര്‍ ചെന്നൈ വീക്ക്‌ലി എക്‌സ്പ്രസ് തിങ്കളാഴ്ച 30 മിനിറ്റ് പിടിച്ചിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ എക്‌സ്പ്രസ് 35 മിനിറ്റും, ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്‌സ്പ്രസ് 40 മിനിറ്റും വൈകിയായിരിക്കും ഓടുക. ഒക്ടോബര്‍ 22ന് ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടേകാല്‍ മണിക്കൂര്‍ ആണ് പിടിച്ചിടുക.

അമൃത എക്‌സ്പ്രസ് ഡിണ്ടിഗല്‍ വരെ മാത്രമേ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തു. തിരുവനന്തപുരത്തേക്കുളള അമൃത എക്‌സ്പ്രസ് ഡിണ്ടിഗലില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. പുനലൂര്‍-മധുര പാസഞ്ചര്‍ തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മറ്റ് ചില ട്രെയിനുകള്‍ റെയില്‍വേ വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.

തിരുച്ചിറപ്പളളി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍ – മുംബൈ സിഎസ്ടി എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്. മധുര-ഡിണ്ടിഗല്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.