യാത്രക്കാരുടെ ശ്രദ്ധക്ക്…..! ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം

യാത്രക്കാരുടെ ശ്രദ്ധക്ക്…..! ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച്‌ നാളെയും മറ്റന്നാളും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി.

റദ്ദാക്കിയ ട്രെയിനുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂര്‍
ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി

2. എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ഞായറാഴ്ച റദ്ദാക്കി.

3. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി

ട്രെയിന്‍ സമയം, സ്റ്റേഷന്‍ മാറ്റം

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊട്ടുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക.

നാഗര്‍കോവില്‍- കൊച്ചുവേളി ട്രെയിന്‍ നേമം വരെയെ സര്‍വീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്നാകും പുറപ്പെടുക.