യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി; ഒട്ടേറെ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും; നിരവധി ട്രെയിനുകള്‍ വൈകിയോടാനും സാദ്ധ്യത; സ്റ്റേഷനുകളിലും മാറ്റം

Spread the love

പാലക്കാട്: പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ക്ക് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും.

video
play-sharp-fill

ജനുവരി 7 മുതല്‍ ഫെബ്രുവരി ആദ്യവാരം വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സർവീസ് ഭാഗികമായി റദ്ദാക്കുന്നതിനു പുറമെ ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ടാകും.

ഒട്ടേറെ ട്രെയിനുകള്‍ വൈകിയോടാനും സാദ്ധ്യതയുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷൻ അറിയിച്ചു. കൊല്ലം-മച്ച്‌ലിപട്ടണം സ്പെഷ്യല്‍(07104), കൊല്ലം-നരസപൂർ സ്പെഷ്യല്‍(07106), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(22633), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ്(12618), മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്(22638), രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസ്(16344) തുടങ്ങിയ ട്രെയിനുകള്‍ 40-50 മിനിറ്റ് വൈകിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍

1. ആലപ്പുഴ-കണ്ണൂർ എക്സ്‌പ്രസ്(16307)- ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ ആലപ്പുഴയില്‍ നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.

2. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി(12081)- ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ തിരുവനന്തപുരത്തു നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.

3. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ(56603)- ജനുവരി 21ന് കോയമ്പത്തൂർ നിന്നു പുറപ്പെടുന്ന സർവീസ് പാലക്കാട് യാത്ര അവസാനിപ്പിക്കും.
4. നിലമ്പൂർ റോഡ്-കോട്ടയം എക്സ്‌പ്രസ്(16325)- ജനുവരി 10, 20, 29 തീയതികളില്‍ നിലമ്പൂർ റോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.

സ്റ്റേഷൻ മാറ്റം
1. പാലക്കാട്-നിലമ്പുർ റോഡ് പാസഞ്ചർ(56607)- ജനുവരി 11, 18, 26, 27 തീയതികളില്‍ പാലക്കാട് നിന്ന് പുറപ്പെടേണ്ട ട്രെയിൻ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
2. പാലക്കാട്-എറണാകുളം മെമു(66609)- ജനുവരി 26ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.