കേരളത്തില്‍ ഇന്നുമുതല്‍ ട്രെയിനുകള്‍ വേഗത്തിലോടും; സമയക്രമങ്ങളിലും മാറ്റം; പുതിയ സമയം അറിയാം….!

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ഇന്നുമുതല്‍ സമയമാറ്റം.

video
play-sharp-fill

യാത്രക്കാർക്കുള്ള പുതുവത്സര സമ്മാനമായി ചില ട്രെയിനുകളുടെ വേഗതയും ഇന്നുമുതല്‍ വർധിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ എക്സ്പ്രസ് (16127), മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് (16159), കൊല്ലം എക്സ്പ്രസ് (16102) എന്നിവയടക്കം ചെന്നൈയില്‍ നിന്നുള്ള 22 ട്രെയിനുകളുടെ വേഗതയാണ് വർധിപ്പിച്ചത്.

ഇതോടെ യാത്രാ സമയത്തില്‍ 5-85 മിനിറ്റ് കുറവുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്രക്കാർ ഔദ്യോഗിക റെയില്‍വേ വെബ്സൈറ്റിലൂടെയോ സ്റ്റേഷൻ അറിയിപ്പുകളിലൂടെയോ പുതുക്കിയ വിവരങ്ങള്‍ ഉറപ്പാക്കണമെന്നാണ് റയില്‍വെ അധികൃതരുടെ നിർദ്ദേശം.

വൈകിട്ട് 4നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിനിനാണ് ഏറ്റവും കൂടുതല്‍ സമയ വ്യത്യാസമുള്ളത്. രാവിലെ 7.30നു താംബരത്തെത്തിയിരുന്ന ട്രെയിൻ ഇന്നു മുതല്‍ 6.05ന് എത്തും. രാത്രി 10.20ന് എഗ്‌മൂറില്‍ നിന്നു പുറപ്പെട്ടിരുന്ന ഗുരുവായൂർ എക്സ്പ്രസ് ഇനി മുതല്‍ 10.40നു പുറപ്പെടും. ഗുരുവായൂരില്‍ എത്തിച്ചേരുന്ന സമയത്തില്‍ വ്യത്യാസമില്ല. എഗ്‌മൂറില്‍ നിന്നു രാത്രി 8.45നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് 9.05നു പുറപ്പെടും.