video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
HomeUncategorizedസംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സമയങ്ങളിൽ മാറ്റം

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സമയങ്ങളിൽ മാറ്റം

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. എറണാകുളം ടൗൺ സ്റ്റേഷൻ വഴിയുള്ള തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ സർവീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിൻ സമയക്രമം തയാറാക്കി. പുതുക്കിയ സമയക്രമം നാളെ മുതൽ നിലവിൽവരും. എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണ് കേരളയുടെ മാറ്റം സ്ഥിരമാക്കുന്നതെന്നാണ് റെയിൽവേ അറിയിച്ചത്. നിലമ്പൂർ- എറണാകുളം, കോട്ടയം- എറണാകുളം ട്രെയിനുകൾ കൂട്ടിചേർത്ത് നിലമ്പൂർ- കോട്ടയം സർവീസാക്കുന്നതാണു മറ്റൊരു തീരുമാനം. ഇത് എറണാകുളം ജംഗ്ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിൽ നിന്നു കോട്ടയത്തേക്കു പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം വിശാഖപട്ടണം എക്സ്പ്രസുകളുടെ വേഗം 10 മിനിറ്റ് ഉൾപ്പെടെ മൊത്തം 15 ട്രെയിനുകളുടെ വേഗമാണു കൂട്ടിയത്. ആലപ്പുഴ-ധൻബാദ്, തിരുവനന്തപുരം-ഗോരഖ്പുർ, എറണാകുളം-ബറൂണി, തിരുവനന്തപുരം-ഇൻഡോർ, തിരുവനന്തപുരം കോർബ, തിരുവനന്തപുരം-ചെന്നൈ തുടങ്ങിയ ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിൽ 10 മുതൽ 25 മിനിറ്റു വരെ മാറ്റമുണ്ട്. കഴിഞ്ഞദിവസം ലഭിച്ച വർക്കിങ് സമയക്രമത്തിൽ അവസാന നിമിഷം മാറ്റമുണ്ടാകുമെന്ന ഡിവിഷനുകളുടെ കണക്കുകൂട്ടൽ വെറുതെയായി. സ്പെഷൽ ട്രെയിനുകൾ, കൂടുതൽ സ്റ്റോപ്പുകൾ, ട്രെയിനുകൾ നീട്ടൽ എന്നിവയ്ക്കുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാർശ ടൈംടേബിൾ കമ്മിറ്റി ആദ്യഘട്ടത്തിൽ ചർച്ചചെയ്തിരുന്നു. അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് നേടിയെടുക്കാൻ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരന്തരം രംഗത്തിറങ്ങി. പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേ ഓഫിസും ഈ സ്റ്റോപ്പിനു ശുപാർശ ചെയ്തു. മംഗളൂരു-രാമേശ്വരം, എറണാകുളം-രാമേശ്വരം സ്പെഷൽ ട്രെയിനുകളും പ്രതീക്ഷിച്ചു. ഇവ സംബന്ധിച്ചു താമസിയാതെ പ്രത്യേക നിർദേശം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments