യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രാക്കില്‍ അറ്റകുറ്റ പണികള്‍; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Spread the love

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു.

video
play-sharp-fill

യാത്രാനിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനകുള്‍ – 16307 നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെയേ സര്‍വീസ് നടത്തുകയുള്ളൂ.കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.

12082 നമ്ബര്‍ തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെ മാത്രമേ ഓടുകയുള്ളൂ. കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും. ചില ട്രെയിന്‍ സര്‍വീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തി. 56607 നമ്ബര്‍ പാലക്കാട് ജങ്ഷന്‍-നിലമ്ബൂര്‍ റോഡ് പാസഞ്ചര്‍ ജനുവരി 11, 18, 26, 27 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയില്‍നിന്ന് രാവിലെ 6.32-ന് യാത്രയാരംഭിക്കും.

പാലക്കാട് ജങ്ഷന്‍-ലക്കിടി ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. 66609 നമ്ബര്‍ പാലക്കാട് ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മെമു വണ്ടി ജനുവരി 26-ന് പാലക്കാട് ജങ്ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്ഷന്‍-ഒറ്റപ്പാലം ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കപ്പെടും.

56603 നമ്പര്‍ കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ ജനുവരി 21-ന് കോയമ്ബത്തൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.