
തൃശൂര്‍: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം മേഖലകളിലെ ട്രെയിനുകളുടെ ഗതാഗത വേഗത വര്‍ധിപ്പിച്ചതിന്റെ ഭാഗമായി റെയില്‍വേ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ പുനഃക്രമീകരണം നടത്തി.
പുതിയ സമയക്രമം അനുസരിച്ച് ഇന്റര്‍സിറ്റി, ഏറനാട് എക്സ്പ്രസ് തുടങ്ങിയ സര്‍വീസുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പുതുക്കിയ സമയപ്രകാരം ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) രാവിലെ 6.28ന് ആലപ്പുഴയിലും, 8.05ന് കൊല്ലത്തും, 9.40ന് തിരുവനന്തപുരത്തും എത്തും.
തിരുവനന്തപുരത്തു നിന്നുള്ള തിരിച്ചുപോക്ക് സര്‍വീസ് (16342) വൈകിട്ട് 6.26ന് കൊല്ലത്തും, രാത്രി 8.13ന് ആലപ്പുഴയിലും, 9.30ന് എറണാകുളം ജങ്ഷനിലും, 11.12ന് തൃശൂരിലും എത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605) വൈകിട്ട് 5.45ന് ആലപ്പുഴയിലും, 7.34ന് കൊല്ലത്തും, രാത്രി 9.05ന് തിരുവനന്തപുരം സെന്‍ട്രലിലും എത്തും. പുതിയ സമയക്രമം യാത്രക്കാര്‍ മുന്‍കൂട്ടി അറിയുകയും യാത്രാസൂചനകള്‍ പരിശോദിക്കുകയും ചെയ്യണമെന്ന് റെയില്‍വേ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.