
കൊച്ചി:തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം.
തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുലർച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും.
മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ജനുവരി മുതല്‍ അര മണിക്കൂർ നേരത്തേ തിരുവനന്തപുരം സെൻട്രലില്‍ എത്തും. എന്നാല്‍, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. നിലവില്‍ ഇത് രാവിലെ ഒൻപതിനാണ് തിരുവനന്തപുരം സെൻട്രലില്‍ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി ഒന്ന് മുതല്‍ 8.30ന് എത്തും. എറണാകുളം ടൗണില്‍ പുലർച്ചെ 3.15ന് എത്തി 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് പുറപ്പെടും. കൊല്ലം ജംഗ്ഷനില്‍ 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവില്‍ ഇത് 7.02ന് എത്തി 7.05നാണ് പുറപ്പെടുന്നത്.