മൂന്ന് ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം

മൂന്ന് ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം


സ്വന്തം ലേഖകൻ

കൊച്ചി: ഇപ്പടള്ളി യാഡിൽ പണിനടക്കുന്നതിനാൽ 18,19,20 തിയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 നു പകരം 1.45 നാകും പുറപ്പെടുക. നാഗർകോവിൽ – മംഗളുരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് എന്നിവ ഒന്നരമണിക്കൂറും കൊച്ചുവേളി അമൃത്സർ എക്സ്പ്രസ്, കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് എന്നിവ 30 മിനിറ്റും എറണാകുളം നോർത്തിൽ പിടിച്ചിടും.