
ന്യൂഡൽഹി: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ കാത്തിരിക്കുന്ന മലയാളികൾ കുറ്റച്ചധികം വിഷമിക്കേണ്ടി വരും. നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് തിരിച്ചടിയായി ഇതിനോടകം തന്നെ റിസർവേഷൻ ടിക്കറ്റുകൾ തീർന്നു.
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ ( 16527) ഡിസംബർ 20 മുതൽ സ്ലീപ്പർ ടിക്കറ്റില്ല. ചില ദിവസങ്ങളിലെ വെയ്റ്റിംഗ് 173 കടന്നു. ബെംഗളൂരു- എറണാകുളം എക്സ്പ്രസിൽ (12677) വെയ്റ്റിംഗ് 114 മുതൽ 228 വരെയാണ്. ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസിൽ (16526) 298 ആണ് വെയ്റ്റിംഗ്.
മുംബൈയിൽ നിന്ന് വണ്ടികളിലും ടിക്കറ്റ് തീർന്നു. നേത്രാവതി എക്സ്പ്രസിൽ (16345) 20 മുതൽ സ്ലീപ്പറിലും തേർഡ് എസിയിലും ടിക്കറ്റ് കിട്ടാനില്ല. ആഴ്ച വണ്ടികളായ വെരാവൽ-തിരുവനന്തപുരം (16333) എക്സ്പ്രസിലും സ്ഥിതി ഇതുതന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്നൈ- മംഗളൂരു മെയിലിൽ (12601) വെയ്റ്റിംഗ് 164- എത്തി. വെസ്റ്റ് കോസ്റ്റിൽ (22637) 67-ലെത്തി. ബെംഗളൂരു മലയാളികൾക്കുൾപ്പടെ ക്രിസ്മസ്- പുതുവർഷ അവധിക്ക് നാട്ടിൽ വരാൻ പ്രത്യേക ഉത്സവ ട്രെയിനുകൾ തുടങ്ങണമെന്ന് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.