
ബല്‍പുർ : ട്രെയിനിനടിയില്‍ അള്ളിപ്പിടിച്ച് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഡിസംബർ 24-നാണ് ഈ സംഭവം ഉണ്ടായത്.
ഇറ്റാർസിയിൽ നിന്ന് ജബല്‍പ്പുരിലേക്കുള്ള ധനാപുർ എക്സ്പ്രസിനടിയിലാണ് യുവാവ് യാത്ര ചെയ്തത്.
ട്രെയിൻ അവസാന സ്റ്റോപ്പായ ജബല്‍പുർ അതിർത്തിയോട് അടുക്കുമ്പോഴാണ് എസ് 4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന് യുവാവ് ട്രാക്കില്‍ നിരീക്ഷണം നടത്തുകയായിരുന്ന ജീവനക്കാരുടെ കണ്ണില്‍പ്പെടുന്നത്. ഉടൻ തന്നെ ഇവർ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ നിർത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാൻ പറഞ്ഞു. ടിക്കറ്റെടുക്കാൻ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര ചെയ്തതെന്നുമാണ് ചോദ്യം ചെയ്യലില്‍ റെയില്‍വെ പോലീസിനോട് യുവാവ് പറഞ്ഞത്.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആർപിഎഫ് അന്വേഷിച്ച് വരികയാണ്.