തത്കാല്‍ ടിക്കറ്റ് എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ലേ?; ഈ കാര്യങ്ങള്‍ ചെയ്താല്‍ ടിക്കറ്റ് ഉറപ്പ്

Spread the love

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എന്നത് പലപ്പോഴും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഐആര്‍സിടിസി ആപ്പ് വഴിയുള്ള ബുക്കിംഗാണ് ദുഷ്കരമായി മാറാറുള്ളത്. ഇതിനായി റെയില്‍വേ മന്ത്രാലയം ‘സ്വറെയില്‍’ എന്ന പേരില്‍ പുതിയൊരു ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സ്വറെയില്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആൻഡ‍്രോയിഡ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ സ്വറെയില്‍ ആപ്പ് എത്തിയിട്ടില്ല.

ഐആര്‍സിടിസി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇപ്പോഴും ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സാധ്യമാണ്. അത്യാവശ്യ യാത്രകള്‍ വരുമ്ബോള്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ശ്രമിക്കുന്നവര്‍ക്കാണ് പലപ്പോഴും പ്രതിസന്ധികള്‍ നേരിടാറുള്ളത്. പതിവായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരേക്കാള്‍ വല്ലപ്പോഴും തത്കാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ നേരിടാറുള്ളത്. എന്നാല്‍, ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തത്കാല്‍ ടിക്കറ്റ് ഉറപ്പിക്കാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

 

1. ഐആര്‍സിടിസി ആപ്പ്/സൈറ്റില്‍ ലോഗ് ഇൻ ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടിക്കറ്റ് ബുക്കിംഗിന്റെ തലേന്ന് തന്നെ ഐആര്‍സിടിസി ആപ്പിലോ സൈറ്റിലോ ലോഗ് ഇൻ ചെയ്ത് നോക്കണം. ബുക്കിംഗ് സമയത്ത് ലോഗ് ഇൻ ചെയ്യാൻ നോക്കുമ്ബോള്‍ പലര്‍ക്കും യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ മറന്നുപോകാറുണ്ട്. ഇത് ഒഴിവാക്കാനായി തലേ ദിവസം തന്നെ ലോഗ് ഇൻ ചെയ്ക് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം.

 

2. യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും സേവ് ചെയ്യുക

 

ട്രാവല്‍ ലിസ്റ്റില്‍ ആളുകളുടെ പേര് വിവരങ്ങള്‍ ചേര്‍ത്ത് വെയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗിന്റെ സമയത്ത് പേരും വിവരങ്ങളും ടൈപ്പ് ചെയ്യാൻ ആവശ്യമായ സമയം ലാഭിക്കാം. പേര്, വയസ്, ബര്‍ത്ത് പ്രിഫറൻസ് തുടങ്ങിയ കാര്യങ്ങളാണ് സേവ് ചെയ്യേണ്ടത്.

 

3. കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കുക

 

ടിക്കറ്റ് എടുക്കേണ്ട പ്രായത്തിലുള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ യാത്രാ ലിസ്റ്റില്‍ ചേര്‍ക്കണം. യാത്രയില്‍ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ തത്കാല്‍ ടിക്കറ്റ് കിട്ടാനുള്ള സാധ്യത വര്‍ധിക്കും.

 

4. ബെര്‍ത്ത് പ്രിഫറൻസ്

 

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ബെര്‍ത്ത് പ്രിഫറൻസ് അത്യാവശ്യമില്ലെങ്കില്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, ബെര്‍ത്ത് പ്രിഫറൻസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈറ്റ് ശേഖരിച്ച്‌ നിങ്ങളെ അറിയിക്കുന്ന സമയം ലാഭിക്കാൻ സാധിക്കും.

 

5. തത്കാല്‍ ബുക്കിംഗ് സമയം

 

തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ സമയം അറിയേണ്ടത് പ്രധാനമാണ്. എസി കോച്ചുകള്‍ക്കുള്ള ബുക്കിംഗ് രാവിലെ 10 മണിയ്ക്കും സ്ലീപ്പര്‍ ക്ലാസുകള്‍ക്കുള്ള ബുക്കിംഗ് രാവിലെ 11 മണിയ്ക്കുമാണ് ആരംഭിക്കുക. സ്ലീപ്പറായാലും എസിയായാലും ബുക്കിംഗ് സമയത്തിന് ചുരുങ്ങിയത് 3 മിനിട്ട് മുമ്ബെങ്കിലും ഐആര്‍സിടിസി പോര്‍ട്ടലില്‍ ലോഗ് ഇൻ ചെയ്ത് കാത്തിരിക്കുക. കൃത്യസമയത്തിന് കാത്തിരുന്നാല്‍ ആളുകള്‍ കൂടുതലായി ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കുമ്ബോള്‍ സൈറ്റിന് പ്രശ്നങ്ങള്‍ നേരിട്ടേക്കാം.

 

5. പേയ്മെന്റ്

 

തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ എല്ലാ പ്രോസസുകളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് പേയ്മെന്റ്. പണം അടയ്ക്കാൻ ശ്രമിക്കുമ്ബോള്‍ അത് ലോഡായി വരാൻ ഒരുപാട് സമയമെടുക്കാറുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം അടയ്ക്കുന്നതെങ്കില്‍ കാര്‍ഡ് നമ്ബര്‍, എക്സ്പിയറി ഡേറ്റ്, പേര്, സിവിവി തുടങ്ങിയ കാര്യങ്ങള്‍ നല്‍കണം. ഇതിന് പകരം ഐആര്‍സിടിസിയുടെ ഇ-വാലറ്റില്‍ ആവശ്യമായ പണം നിക്ഷേപിച്ചാല്‍ ഒറ്റ ക്ലിക്കിലൂടെ ബുക്കിംഗ് സമയത്ത് പണം അടയ്ക്കാൻ സാധിക്കും. ഇത് തത്കാല്‍ ടിക്കറ്റ് ലഭ്യമാകുന്നതില്‍ പ്രധാനമാണ്.