
കോഴിക്കോട്: ട്രെയിനില്‍ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസില്‍ നിന്ന് ലാപ്ടോപ് ഉള്‍പ്പെടെയുള്ള ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്സ്പ്രസിൻ്റെ ജനറല്‍ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്.
മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഐഫോണും മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. കോഴിക്കോട് റെയില്‍വേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


